ദോഹ: രണ്ട് ദശലക്ഷം ഇ-വിസയിലൂടെസുപ്രധാന നാഴികക്കല്ല് പിന്നിട്ട്
ഹയ്യ പ്ലാറ്റ്ഫോം.2022 ഫിഫ ലോകകപ്പ് ഖത്തർ 2023 മുതൽ ഇന്നുവരെയുള്ള കാലയളവിൽ വിജയകരമായി പ്രോസസ്സ് ചെയ്ത രണ്ട് ദശലക്ഷം ഇ-വിസയിലൂടെ സന്ദർശകരെത്തിയത്.
ഖത്തറിലേക്കുള്ള സന്ദർശക പ്രവേശനം സുഗമമാക്കുന്നതിനും ടൂറിസം അനുഭവം മെച്ചപ്പെടുത്തുന്നതുമായി ഹയ്യയുടെ വിസയുടെതിളക്കം.
ഡിജിറ്റൽ സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ തുടരുന്ന ഹയ്യ പ്ലാറ്റ്ഫോം, യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന അജണ്ടയെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് വിനോദസഞ്ചാരത്തിനും ബിസിനസുകൾക്കുമുള്ള ഒരു മുൻനിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉടൻ ആരംഭിക്കുന്ന ഹയ്യ 2.0 വെബ് പോർട്ടലിലും മൊബൈൽ ആപ്പിലും മെച്ചപ്പെട്ട അനുഭവം നൽകും. ......
ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലെ ഇസ്ലാമിക കാര്യമന്ത്രാ ലയങ്ങളുടെ അണ്ടർസെക്രട്ടറിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും പത്താമത് യോഗത്തിൽ എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പങ്കെടുത്തു.
ജിസിസിയിലുടനീളമുള്ള ഔദ്യോഗിക പ്രതിനിധികളുടെ പങ്കാളിത്തത്തോടെ കുവൈറ്റിൽ നടന്ന യോഗത്തിൽ ഖത്തർ പ്രതിനിധി സംഘത്തിന് ഔഖാഫ് മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം അൽ-താനി നേതൃത്വംനൽകി.ഇസ്ലാമിക കാര്യങ്ങളുടെയും എൻഡോവ്മെന്റ് മന്ത്രാലയങ്ങളുടെ മതപരവും സാമൂഹികവുമായ പങ്ക് വർദ്ധിപ്പിക്കുകയും വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ഗൾഫ് സമൂഹങ്ങൾക്കും അതിനപ്പുറമുള്ളവർക്കും വേണ്ടിയുള്ള അതിന്റെ നാഗരികവും മാനുഷികവുമായ ദൗത്യം നിറവേറ്റുന്നതിന് മേഖലയെ ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു ഏകീകൃത ദർശനം വികസിപ്പിക്കുന്നതിന് ജിസിസി രാജ്യങ്ങൾക്കിടയിൽ ശ്രമങ്ങൾ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യംഡോ. ......
ദോഹ: മസ്ജിദുകളിൽ ആരാധനയ്ക്ക്നേതൃത്വം നൽകുന്നവർക്കുംഅവരുടെ കുടുംബങ്ങൾക്ക്മായി
ഇസ്ലാമിക കാര്യ മന്ത്രാലയം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ലുഖ്തൈഫിയ ടീം ജേതാക്കളായി
ഇമാമുമാരും, ബാങ്ക് വിളിക്കുന്ന മുഅദ്ദിൻസ്മാർ അവരുടെ മക്കൾ എന്നിവർടീമുകളായാണ്
മത്സരിച്ചത്.
അബു ഹമൂറിലെ മന്ത്രാലയത്തിന്റെ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ അൽ നാസറിനെ പരാജയപ്പെടുത്തിയാണ് ലുഖ്തൈഫിയ ടീം കപ്പ് നേടിയത്.
ഇമാമുമാർക്കും ബാങ്ക് വിളിക്കുന്നവർക്കും മക്കൾക്കും വേണ്ടി നടത്തുന്ന ആദ്യത്തെ ടൂര്‍ണമെന്റാണിത്.
ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഗാനേം ബിൻ ഷഹീൻ ബിൻ ഗാനേം അൽ ഗാനീം ഫൈനൽ മത്സരം കാണാ നെത്തിയിരുന്നു.
മൂന്ന് ആഴ്ച നീണ്ടുനിന്ന മത്സരത്തിൽ 20 ടീമുകൾ പങ്കെടുത്തു. ലുഖ്തൈഫിയ ടീമിലെ അബ്ദുള്ള അൽ ഹമ്മാമിയാണ് മികച്ച കളിക്കാരൻ.
മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ബിലാൽ അബ്ദുൾറഹ്മാൻ മുഹമ്മദ് നേടി. ......
ഗ്രന്ഥ രചനാരംഗത്ത് നൂറ് പുസ്തകങ്ങൾ രചിച്ച ഡോക്ടർ അമാനുള്ള വടക്കാങ്ങരക്ക് മൈൻഡ് ട്യൂൺ എക്കോ വേവ്സ് ഖത്തർ ചാപ്റ്റർ ആദരവ് നൽകി.
മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ പ്രചോദനം, യാത്ര, ചിന്തകൾ, പ്രവാസം തുടങ്ങിയ വിഷയങ്ങളിൽ തയ്യാറാക്കിയ പുസ്തകങ്ങൾ ആയിരക്കണക്കിനാളുകളാണ് വായനക്കാരായത്.
ഡോക്ടർ അമാനുള്ള വടക്കാങ്ങര രചിച്ച, ഏറെ പ്രശസ്തമായ വിജയ മന്ത്രങ്ങൾ എന്ന സീരീസിൽ ഒമ്പതാമത്തെ വാല്യം പ്രകാശന ചടങ്ങിൽ വെച്ച് മൈൻഡ് ട്യൂൺ എക്കോ വേവ്സ് ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് ശ്രീ. മുത്തലിബ് മട്ടന്നൂർ മൊമെന്റോ കൈമാറുകയും ഗ്ലോബൽ സെക്രട്ടറി ജനറൽ മഷ്ഹൂദ് തിരുത്തിയാട്, ലോക കേരളസഭാംഗം അബ്ദുൽ റഊഫ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. ശമീർ തലയാട് ചടങ്ങിന് നേതൃത്വം നൽകി.
ചടങ്ങിൽ കെഎംസിസി ഗ്ലോബൽ വൈസ് പ്രസിഡണ്ട് എസ് എ എം ബഷീർ, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡണ്ട് ഡോക്ടർ കെ.സി. ......
ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്തു. സിഗ്നേച്ചര്‍ ബൈ മര്‍സയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ വേള്‍ഡ് കെ.എം.സി.സി വൈസ് പ്രസിഡണ്ട് എസ്.എ.എം. ......